
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തീരുമാനം പുനപരിശോധിക്കണെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എംപി മാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും, വരുമാനം ഗണ്യമായി കുറയാനും കാരണമാകും.
നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കുമെന്നും, സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തും എന്നും മുഖ്യമന്ത്രി വിഡി സതീശൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷനു കീഴില്‍ ഏറ്റവുമധികം വരുമാനം സൃഷ്ടിക്കുന്ന പനന്പൂര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ ഉളളാല്‍ മുതല്‍ മംഗലാപുരം അടക്കമുളള ഭാഗങ്ങള്‍ മൈസൂര്‍ ഡിവിഷനിലേക്ക് മാറ്റിക്കൊണ്ടുളള സുപ്രധാന തീരുമാനം റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പുറത്തിറക്കിയ ഉത്തരവ് വന്നപ്പോഴാണ് ജനപ്രതിനിധികള്‍ അടക്കം അറിഞ്ഞത്. കര്‍ണാടകയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും ഇതിനെതിരെ പാര്‍ലമെന്‍റില്‍ ശക്തമായി പ്രതികരിക്കുമെന്നും വികെ ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി.
പാലക്കാട് ഡിവിഷന്‍റെ ചിറകരിയാനുളള നീക്കമാണ് നടക്കുന്നതെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചു. ഈ വിഷയത്തില്‍ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കേരളത്തില്‍ നിന്നുളള എംപിമാർ വ്യക്തമാക്കി. കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍, പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ ഉന്നയിച്ച് വരവെയായിരുന്നു കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് ഡിവിഷന്‍ വിഭജനം നിലവില്‍ വരിക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam