
ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ നാളെ കുട്ടനാട് സന്ദർശിക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ കുട്ടനാടിന് കര കയറണം വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് സന്ദർശനം. മടവീഴ്ചയിൽ ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും. പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ് സംഘം ചർച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
read more വാഗ്ദാനങ്ങളുടെ ശവപ്പറമ്പായി കുട്ടനാട്, പുറംബണ്ടും ഷെൽട്ടർ ഹോമും ഇന്നും കടലാസിൽ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam