വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഇടപെടൽ, പരീക്ഷാ ഭവനിൽ മൊബൈൽ ഫോൺ സംവിധാനം നിലവിൽ വന്നു

Published : Sep 15, 2026, 07:47 PM IST
kerala pareeksha bhavan

Synopsis

പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷ ഭവനിലെ ലാന്റ് ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പരീക്ഷാ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പുരോ​ഗതി അറിയാൻ വിളിക്കുന്നവർക്ക് പരീക്ഷ ഭവനിലെ ലാന്റ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തി. പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷ ഭവനിലെ ലാന്റ് ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു. പൊതു ജനങ്ങൾക്ക് ഇനി മുതൽ പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9188946114, 9188946115 എന്നീ മൊബൈൽ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചലോഹ വിഗ്രഹം മോഷണക്കേസ്; ദേവീക്ഷേത്രത്തില്‍ തടസപ്പെട്ട പൂജാദികര്‍മ്മങ്ങള്‍ നടത്തി, പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ്
കണ്ണൂർ ജനശതാബ്ദി ഭാ​ഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം