വെറും ഒരാഴ്ച, ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴയിട്ടത് 2.5 കോടിയിലേറെ, സംസ്ഥാനത്ത് കണ്ടെത്തിയത് 50000ത്തോളം നിയമലംഘനങ്ങൾ, പ്രത്യേക പൊലീസ് ഡ്രൈവ്

Published : Jan 27, 2026, 07:41 PM IST
Kerala Police

Synopsis

സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ കേരള പോലീസ് നടത്തിയ 'ഹെൽമെറ്റ് ഓൺ- സേഫ് റൈഡ്' പരിശോധനയിൽ ഒരാഴ്ചകൊണ്ട് 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിലൂടെ 2.5 കോടിയിലധികം രൂപ പിഴയായി ഈടാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ കർശന പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഒരാഴ്ച നീണ്ടുനിന്ന ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് എന്ന സ്പെഷ്യൽ ഡ്രൈവിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടന്നത്. ആകെ 1,19,414 ഇരുചക്ര വാഹനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കി. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഡ്രൈവ് സംഘടിപ്പിച്ചത്. 2026 ജനുവരി 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കർശന നടപടി.

ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും നിരന്തര പരിശോധന തുടരാൻ ഐ.ജി നിർദ്ദേശം നൽകി. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും. ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ ഏകോപിപ്പിച്ചത്.

നിയമലംഘനങ്ങൾ അറിയിക്കാൻ ശുഭയാത്ര 

പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയോയോ സഹിതം 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല
നീലലോഹിതദാസൻ നാടാര്‍ക്ക് ആശ്വാസം; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു