വര്‍ഗ്ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

By Web TeamFirst Published Feb 25, 2020, 9:30 PM IST
Highlights

ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേന സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം: ദില്ലിയില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയത സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേന സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. 

പൊലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പ് 

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.     
 
സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.  
         

click me!