കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍; രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കും: മുന്നറിയിപ്പുമായി കേരളാ പൊലീസ്

Published : Mar 17, 2019, 11:30 PM ISTUpdated : Mar 17, 2019, 11:31 PM IST
കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍; രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കും: മുന്നറിയിപ്പുമായി കേരളാ പൊലീസ്

Synopsis

കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കള്‍  അവരെ പറഞ്ഞ് മനസിലാക്കണം


തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കരുതെന്നും ഇത്തരത്തില്‍ നിയമലംഘനം നടത്തിയാല്‍ രക്ഷകര്‍ത്താക്കള്‍ക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനം ഓടിച്ച് പലപ്പോഴും അപകടത്തില്‍പ്പെടാറുണ്ട്. അതുകൊണ്ട് തന്നെ രക്ഷിതാക്കള്‍  18വയസിന് മുന്‍പ്  കുട്ടികള്‍ക്ക് വാഹനം വാങ്ങി നല്‍കരുത്. കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കണമെന്നും കേരളാ പൊലീസ് പറയുന്നു.

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക് , കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്

കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, രക്ഷാകർത്താക്കൾക്കെതിരെ നടപടിയെടുക്കും

കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ " എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാൽസല്ല്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്ന രക്ഷിതാക്കൾ. ലൈസൻസ് എടുക്കാനുള്ള പ്രായമാകുന്നതിന് മുൻപ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. പ്രായപൂർത്തിയാവാത്തവർ പവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിതവേഗത്തിലും നിയമങ്ങൾ പാലിക്കാതെയും കൂടുതൽ ആളുകളെ കയറ്റിയും ഓടിക്കുന്നത് വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗതയിൽ പോകുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ച് ലൈസന്‍സ്‌ ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാന്‍ ആകാത്ത രക്ഷിതാക്കള്‍ 18വയസ്സിനു മുന്‍പ് അവനു ബൈക്ക്‌ വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശോഭനമായ അവരുടെ ഭാവിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെത് തന്നെയാണ്. കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവൻ അപകടത്തിൽ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, നിയമലംഘനങ്ങൾക്കെതിരെ രക്ഷാകർത്താക്കൾക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഐക്യം യാഥാർഥ്യമാക്കാൻ മുന്നിലുണ്ടാകും, സുന്നി ഐക്യ ആഹ്വാനത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിന് തുടക്കം; വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ വിവരച്ച് മന്ത്രി; 'പദ്ധതി കേരളത്തിന്റെ നിധി'