സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്

Published : Oct 29, 2020, 11:00 PM IST
സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്

Synopsis

സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. 

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമാണ് പുരസ്കാരം. 

നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടൽ പരിഗണിച്ചാണ് കേരള പോലീസിന് ഈ അവാർഡ് ലഭിച്ചത്. മുൻ ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ അധ്യക്ഷയായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

15 ലക്ഷം ഫോളോവേഴ്‌സാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിനുളളത്. എഡിജിപി മനോജ് എബ്രഹാമാണ് കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലിന് നേതൃത്വം നൽകുന്നത്.

PREV
click me!

Recommended Stories

കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ