കൊച്ചി ഇ ഡി ഓഫിസിൽ പൊലീസ് പരിശോധന, ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മ‍ര്‍ദ്ദനമെന്ന പരാതിയിൽ അന്വേഷണം 

Published : Sep 20, 2023, 05:28 PM IST
കൊച്ചി ഇ ഡി ഓഫിസിൽ പൊലീസ് പരിശോധന, ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മ‍ര്‍ദ്ദനമെന്ന പരാതിയിൽ അന്വേഷണം 

Synopsis

വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആ‍ര്‍  അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്.

കൊച്ചി: ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആ‍ര്‍  അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നത്.

കരുവന്നൂ‍ര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി. തൃശൂർ മെഡിക്കൽ കോളേജിൽ അരവിന്ദാക്ഷൻ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നൽകാൻ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതിയിലുള്ളത്. സെൻട്രൽ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്ഐആ‍ര്‍ രജിസ്റ്റ‍ർ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥ‍ക്കെതിരെ കേസെടുത്തിരുന്നു. 

Asianet News

 

 

 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു