'വി ഡി സതീശന്‍റെ നീക്കങ്ങൾ ദുരൂഹം, ജിഎൻഎ ഇടപാട് വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച്'; രൂക്ഷവിമശനവുമായി പ്രതിപക്ഷ നേതാവ്

Published : Nov 06, 2026, 08:26 PM IST
kerala power deal row cm pinarayi vijayan and vd satheesan trade allegations over gna agreement

Synopsis

സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തിൽ, ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.

തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തിൽ, ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. വി ഡി സതീശന്‍റെ നീക്കങ്ങൾ ദുരൂഹമെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎൻഎ ഇടപാടെന്നും പിണറായി വിജയൻ ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും കുറ്റപ്പെടുത്തി. ആരോപണം വസ്തുതാവിരുദ്ധമെന്ന്, രാജമാണിക്യത്തിന്‍റെ തന്നെ ഫയൽ കുറിപ്പുകൾ പരാമർശിച്ച് മുഖ്യമന്ത്രി തിരിച്ചടിച്ചു.ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് ജിഎൻഎ കരാറിൽ ഉറച്ച മുഖ്യമന്ത്രിയുടെ നീക്കങ്ങളിൽ സർവത്ര ദുരൂഹതയെന്ന് പ്രതിപക്ഷത്തിൻറെ. കെഎസ്ഇബിയും മന്ത്രി സണ്ണി ജോസഫും ഹിമാചൽ വൈദ്യുതി മെച്ചമെന്ന് നിലപാടാണെടുത്തത്. എന്നാൽ ഇവരെ മറികടന്ന് സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങാൻ മുഖ്യമന്ത്രി സ്വന്തം നിലയിൽ തീരുമാനിച്ചത് അഴിമതിക്കെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ആരോപണം. പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഓഫർ മറച്ചുവച്ചാണ് നീക്കമെന്നും ഇല്ലാത്ത വൈദ്യുതിക്ഷാമം ഉണ്ടെന്ന് വരുത്തുന്നുവെന്നുമാണ് ആക്ഷേപം.

സെബി അന്വേ്ഷണം നേരിടുന്ന ജിഎൻഎ നൽകുന്നത് ആരുടെ വൈദ്യുതിയെന്നോ വ്യവസ്ഥകളെന്തെന്നോ വ്യക്തമല്ല.പകൽ സമയത്ത് ജിഎൻഎയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയാൽ കോടികൾ അധികബാധ്യത.സമ്മ‍ർദങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണ്, രാജമാണിക്യത്തെ മാറ്റിയതെന്നും പിണറായി. പ്രാപ്തനായ ഉദ്യോഗസ്ഥനെന്ന് പിണറായി വിശേഷിപ്പിച്ച രാജമാണിക്യത്തിന്‍റെ ഫയൽ കുറിപ്പുകൾ ആയുധമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വൈദ്യുതി ക്ഷാമം രൂക്ഷമമെന്നും മഴക്കുറവും എൽനിനോയും സ്ഥിതി രൂക്ഷമാക്കുമെന്നും പവർ കട്ട് അല്ലാതെ മറ്റ് വഴിയില്ലെന്നും എഴുതിയത് രാജമാണിക്യം തന്നെയെന്ന് വി.ഡി.സതീശൻ.

ഹിമാചൽ പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഓഫർ നൽകിയിട്ടില്ല. 14.50 രൂപ എന്ന ഒറ്റ ഓഫർ മാത്രം. തുക കുറച്ചിട്ടില്ലെന്ന രാജമാണിക്യത്തിന്‍റെ കുറിപ്പും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജിഎൻഎ കരാറിൽ ഏകപക്ഷീയ നടപടിയില്ലെന്നും തന്‍റെ മുന്നിൽ വന്ന ഫയലിൽ സംസ്ഥാന താത്പര്യം മുൻനിർത്തിയെടുത്ത തീരുമാനമെന്നും വിശദീകരണം.പീക്ക് അവറിൽ ഹിമാചൽ വൈദ്യുതി കുറവെന്ന രാജമാണിക്യത്തിന്‍റെ കണക്കും എടുത്തുപറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഏത് കടലാസിന് താഴെയും കണ്ണടച്ച് ഒപ്പിടില്ലെന്നും മറുപടി നൽകി. ഏത് കരാർ മെച്ചമെന്ന വാദങ്ങൾ തുടരുന്നതിനിടെ, എംജി രാജമാണിക്യത്തിന്‍റെ കൂടുതൽ ഫയൽ കുറിപ്പുകളും പുറത്തുവന്നു. ഹിമാചലിനേക്കാൾ രാത്രിയിൽ കൂടുതൽ വൈദ്യുതി കിട്ടുക ജിഎൻഎയിൽ നിന്നെന്ന് രാജമാണിക്യം.

2027 മാർച്ച് വരെ ഹിമാചലിൽ നിന്ന് 74.7 കോടി യൂണിറ്റ് രാത്രിയിൽ കിട്ടുമ്പോൾ ജിഎൻഎയിൽ നിന്ന് 113.2 കോടി യൂണിറ്റ്.38.5 കോടി യൂണിറ്റ് കൂടുതൽ. എന്നാൽ ജിഎൻഎ കരാർ വേനൽക്കാലത്ത് ഇല്ലാത്തത് പ്രതിസന്ധിയാകുമെന്നും കുറിപ്പിലുണ്ട്. അതേ സമയം ജിഎൻഎ കരാറുമായി മുന്നോട്ടുപോയാലും അനുമതി കിട്ടുക പ്രയാസമെന്നാണ് വിലയിരുത്തൽ. ടെണ്ടറില്ലാതെയുളള വൈദ്യുതി വാങ്ങലിൽ റെഗുലേറ്ററി കമ്മീഷൻ ഉടക്കിട്ടേക്കും.വൈദ്യുതി നിയമത്തിലെ 108ആം വകുപ്പ് സർക്കാർ നിർദേശിച്ചാൽ കമ്മീഷൻ അംഗീകരിക്കുമോ എന്നും കണ്ടറിയണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക് തട്ടകം മാറ്റുന്നു; അപേക്ഷ പാര്‍ട്ടി പരിഗണനയില്‍
മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം; വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ പോക്സോ കേസ്