കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി; 8 വർഷത്തിനിടെ 2.75 ലക്ഷം നിയമനം നടത്തി

Published : Mar 03, 2025, 06:01 PM IST
കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി; 8 വർഷത്തിനിടെ 2.75 ലക്ഷം നിയമനം നടത്തി

Synopsis

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരണം നടത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പി എസ് സി വഴി നടന്നു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചതാണ്. നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു വെള്ളാനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരണം നടത്തുന്നുണ്ട്. പിഎസ്‌സിക്കെതിരെ വ്യാജ വാർത്തകൾ വരുന്നുണ്ട്. 2021-24 ജനുവരി 1 മുതൽ ജൂൺ വരെ 573 പരീക്ഷകളാണ് പി എസ് സി നടത്തിയത്. ഒഴിവുകളിലേക്ക് പിഎസ്‌സി കൃത്യമായി നിയമനം നടത്തുന്നുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനം സംസ്ഥാനത്തുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് പിഎസ്‌സി വെള്ളാനയാണെന്ന വിമർശനം മാധ്യമങ്ങൾ നടത്തുന്നതെന്നും തിരുവനന്തപുരത്ത് പിഎസ്‌സി മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും
അത്ഭുതങ്ങൾ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതിൽ തുറക്കപ്പെടും, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭാ സുരേന്ദ്രൻ