എഎംവിഐ, വില്ലേജ് ഓയിൽ ഇൻസ്പെക്‌ടർ, എസ്ഐ.... കൂടുതൽ പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേട്; നാളെ കേസുകൾ രജിസ്റ്റർ ചെയ്യും

Published : Oct 25, 2026, 03:11 PM IST
kerala psc

Synopsis

കേരള പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു. ക്രമക്കേട് ആരോപണങ്ങളിൽ പിഎസ്‌സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കണമെന്ന് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നീക്കം.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ക്രമക്കേട് ആരോപണങ്ങളിൽ പി.എസ്.സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന വിവരവും പുറത്തുവരുന്നത്.

പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മൂന്ന് കേസുകൾ കൂടി നാളെ രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും ഇതിനുപുറമെ സബ് ഇൻസ്പെക്ടർ പരീക്ഷാ നടത്തിപ്പിലും ക്രമക്കേട് നടന്നെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഗവർണർ രാജേന്ദ്ര അർലേർകർ പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ശുപാർശ ചെയ്‌തത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ‌പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് അയക്കുന്നത്. പിഎസ്‌സി ചെയർമാന്റെ നിയമനാധികാരി ഗവർണറാണെങ്കിലും പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതിയുടെ അനുമതിയോടും അന്വേഷണത്തോടും കൂടി മാത്രമേ ഭരണഘടനാ സ്ഥാപനത്തിന്റെ തലവനെ സ്ഥാനത്തുനിന്ന് നീക്കാനാകൂ.

പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്കെതിരെ രാജ്ഭവന് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻ ഗവർണർ തീരുമാനത്തിലേക്ക് എത്തിയത്. ലോക്‌ഭവൻ്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ട് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ കേസ് എടുത്ത സാഹചര്യവും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിർദ്ദേശവും ഈ റിപ്പോർട്ടിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ്‍സി ചെയർമാനെ പുറത്താക്കാനുള്ള ശുപാർശ; രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാടെന്ന് എംവി ഗോവിന്ദൻ
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ പരാമർശം; കേരളത്തിനെതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമെന്ന് ഹൈബി ഈഡൻ