മഴ മാറിയിട്ടില്ല, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Oct 03, 2026, 04:32 PM IST
kerala rain n

Synopsis

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (03/10/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റന്നാൾ ( 05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 6 ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (03/10/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 03/10/2026 : കേരളം -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

03/10/2026 : കേരളം, ലക്ഷദ്വീപ്, മാലിദ്വീപ് അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി; പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ല, രാജി വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പി.കെ. കൃഷ്ണദാസ്
'ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നു, ശ്രീലേഖയുടെ രാജി അസ്വസ്ഥതയുടെ തെളിവ്'; പ്രതികരിച്ച് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ