Latest Videos

സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി; ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

By Web TeamFirst Published Jul 17, 2021, 7:30 PM IST
Highlights

സംസ്ഥാനത്ത് ഇന്ന് 147876 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 949 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തിന് 554390 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 518290 ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 36100 കോവാക്‌സീനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 287600 ഡോസ് വാക്‌സീനും എറണാകുളത്ത് 137310 ഡോസ് വാക്‌സീനും, കോഴിക്കോട് 93380 ഡോസ് വാക്‌സീനുമാണ് എത്തിയത്. 

ഇതുകൂടാതെ തിരുവനന്തപുരത്ത് 36100 ഡോസ് കോവാക്‌സീനും എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 147876 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 949 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 16614344 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 11969849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 4644495 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!