അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ എന്തെല്ലാം? പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ

Published : Jun 05, 2025, 01:45 PM IST
 Liberian container ship (Photo/ANI)

Synopsis

അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന വിവരം സർക്കാർ പുറത്തുവിട്ടു

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം