
കൊച്ചി: മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് മന്ത്രി എംബി രാജേഷ്. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല. മാധ്യമങ്ങൾ നിക്ഷ്പക്ഷരാണെന്ന് പറയരുത്. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല. ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചന കേസിൽ അഖില നന്ദകുമാറിനെ പ്രതി ചേർത്തത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യ മുൻ എസ്എഫ്ഐക്കാരിയെന്നുള്ള പ്രചരണം തെറ്റാണ്. വിദ്യയെ ആരും സംരക്ഷിക്കുന്നില്ല. ബ്രഹ്മപുരത്തേക്ക് ഇപ്പോൾ മാലിന്യം കൊണ്ടുപോകുന്നത് താൽക്കാലിക സംവിധാനമാണ്. കൊണ്ടുപോകുന്ന മാലിന്യം കൃത്യമായി അവിടെ സംസ്കരിക്കും. സ്വകാര്യ ഏജൻസികൾക്ക് പലയിടത്തുനിന്നും ഭീഷണികൾ ഉണ്ടായി. ചില മാധ്യമങ്ങൾ അടക്കം ഭീഷണിപ്പെടുത്തിയെന്ന് ഏജൻസികൾ തന്നോട് പറഞ്ഞു. ഇതിന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം ആരോപണമായി ഉന്നയിക്കാത്തതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
'വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം വേണം'; കാലടി സർവകലാശാല വിസിയോട് മലയാളം വിഭാഗം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam