'സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങി 'റവന്യൂ മന്ത്രി കെ രാജൻ

Published : Aug 30, 2022, 05:40 PM ISTUpdated : Aug 30, 2022, 05:43 PM IST
'സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങി 'റവന്യൂ മന്ത്രി കെ രാജൻ

Synopsis

പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് വിദേശ ഏജൻസികളുടെ അടക്കം സേവനം കേരളം തേടിയത്.

തിരുവനന്തപുരം:കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സർക്കാർതന്നെ പരാതി ഉന്നയിച്ചിരുന്നു. പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ഈ വിഷയം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിർദേശിച്ചിരുന്നു. ഈ സമിതിയുടെ കൂടി നിർദേശപ്രകാരമാണ് വിദേശ ഏജൻസികളുടെ
അടക്കം സേവനം കേരളം തേടിയത്.

മൂന്നു സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയെന്ന് റവന്യൂ മന്ത്രി ഇന്ന് സഭയെ അറിയിച്ചു.ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമേറ്റ്,അമേരിക്കൻ ഏജൻസികളായ എർത്ത് നെറ്റ്വർക്സ്, ഐ ബി എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങൾ ആണ് കേരളം  വാങ്ങിത്തുടങ്ങിയത്. ലോകത്ത് ഏറ്റവും ആധികാരികമായ കാലാവസ്ഥ പ്രവചനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന സ്‌ഥാപനമാണ് ഐ ബി എം ഗ്രാഫ്. കേരളത്തിന്‍റെ  കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചുച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് വിദേശ പ്രവചനം കേരളം വാങ്ങിത്തുടങ്ങിയെന്ന വിവരം റവന്യു മന്ത്രി അറിയിച്ചത്.

മഴ: 'പല ജില്ലകളിലും പലതരം പ്രശ്നങ്ങള്‍', ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല, ആരോപണവുമായി പ്രതിപക്ഷം

സംസ്ഥാനത്ത് മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. 'പല ജില്ലകളിലും പല പ്രശ്നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ നിലവില്ല. ഇത് പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാലാവസ്ഥ മുന്നറിയിപ്പുകളിലെ ഗുരുതര പിഴവ് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം അതിശക്ത മഴ പെയ്ത പത്തനംതിട്ട ജില്ലക്ക് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല. തലേദിവസം വൈകിട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പത്തനംതിട്ടയില്‍ രാത്രി പെയ്തത്.ഇന്നലെ രാവിലെ 10ന് പുറത്തിറക്കിയ കാലവസ്ഥ മുന്നറിയിപ്പിലും പത്തനം തിട്ട ജില്ലക്ക് മഴ മുന്നറിയിപ്പുണ്ടായിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ