
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം നാളെ നടക്കും. ഒക്ടോബര്‍ മാസം മുതൽ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും. അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്‍റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള ആസൂത്രണം നടന്നില്ലെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ കണ്‍ട്രോള്‍ ആകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സര്‍ക്കാരിന് ഷോക്കായ വൈദ്യുതി പ്രതിസന്ധിയിൽ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നതാണ് മുഖ്യമന്ത്രി ഇന്നലെയും അവര്‍ത്തിച്ചു. യു ഡി എഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കണ്ടെത്തൽ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിന്‍റെ കരാര്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമര്‍ശനം തുടരുകയാണ്. ഇതിനൊപ്പമാണ് സെപ്തംബറിൽ ഉയര്‍ന്ന ഉപയോഗം മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചതും. ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam