പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്

Published : Jun 18, 2026, 07:38 AM IST
PM Shri

Synopsis

പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടൻ കത്തയക്കും. പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീൽ ഉയർത്തി നേരിടാനാണ് എൽഡിഎഫ് തീരുമാനം.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടൻ കത്തയക്കും. എൻഇപി നിർബന്ധം എന്ന വിവാദ വ്യവസ്ഥയിലും സ്കൂളുകളുടെ ഘടനാപരമായ മാറ്റത്തിലും ഇളവ് ആവശ്യപ്പെടും. അതേസമയം പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീൽ ഉയർത്തി നേരിടാനാണ് എൽഡിഎഫ് തീരുമാനം.

പിഎം ശ്രീ പദ്ധതിയെ തുടർന്ന് വലിയ പോരാണ് നടക്കുന്നത്. നയത്തിൽ സർക്കാർ യൂ ടേൺ എടുത്തു എന്ന് പ്രചാരണം നടത്താനൊരുങ്ങുകയാണ് എൽഡിഎഫ്. അടുത്ത വർഷം തീരുന്ന പദ്ധതിക്കായി നയം മാറ്റിയെന്ന് വിമർശിക്കും. ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാനാണ് നീക്കം. അതേസമയം, മുൻ മന്ത്രി ശിവൻകുട്ടിയുടെ പിഎം ശ്രീ പുകഴ്ത്തൽ അടക്കം ഉന്നയിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. കരാർ നേട്ടമെന്ന പഴയ ലേഖനമടക്കം ആയുധമാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ; സാമ്പത്തിക സ്ഥിതി മോശമെന്ന ധവളപത്രത്തിന് ശേഷമുള്ള ബജറ്റ്, കിഫ്ബിയെ പൊളിച്ചുപണിയാനുള്ള പദ്ധതിക്ക് സാധ്യത
മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും, എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും