Published : Nov 01, 2024, 08:03 AM ISTUpdated : Nov 01, 2024, 07:12 PM IST

Trending Videos: കൊടകര കള്ളപ്പണക്കേസിൽ പുതിയ പോര്! വീണ്ടും അന്വേഷിക്കാൻ സർക്കാർ നിർദേശം

Summary

ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ് നടപടി.

Trending Videos: കൊടകര കള്ളപ്പണക്കേസിൽ പുതിയ പോര്! വീണ്ടും അന്വേഷിക്കാൻ സർക്കാർ നിർദേശം

11:12 PM (IST) Nov 01

ചികിത്സാ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ, പരാതി

11:11 PM (IST) Nov 01

കൊടകരയിൽ കുടുങ്ങി ബിജെപി, 41 കോടി എത്തിയത് BJPക്കെന്ന് റിപ്പോർട്ട്

കൊടകരയിൽ കുടുങ്ങി ബിജെപി, 41 കോടി എത്തിയത് BJPക്കെന്ന് റിപ്പോർട്ട്, കള്ളപ്പണമെത്തിയത് കെ.സുരേന്ദ്രന്റെ അറിവോടെ

11:10 PM (IST) Nov 01

വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട്;വായ്പയാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം

വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം. കേന്ദ്രധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

09:06 PM (IST) Nov 01

ഡോ.സരിനെന്ന മുൻ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കിയാൽ ഭരണവിരുദ്ധ വികാരം മറികടക്കാനാകുമോ?

ഡോ.സരിനെന്ന മുൻ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കിയാൽ ഭരണവിരുദ്ധ വികാരം CPMന് മറികടക്കാനാകുമോ? ബുദ്ധിമുട്ടാണെന്ന് ഡോ.ജി.ഗോപകുമാർ

09:06 PM (IST) Nov 01

രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങി മലയാളി മങ്കകൾ

രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങി മലയാളി മങ്കകൾ, പാട്ടുപാടിയും ആർപ്പുവിളിച്ചും പ്രചാരണം കൊഴുപ്പിക്കുന്നു

09:05 PM (IST) Nov 01

'പാലക്കാടാണ് യഥാർഥത്തിൽ ത്രികോണ മത്സരം' -ഡോ.മോഹൻ വർഗീസ്

'പാലക്കാടാണ് യഥാർഥത്തിൽ ത്രികോണ മത്സരം, അകത്ത് നിന്നായാലും പുറത്ത് നിന്നായാലും സ്ഥാനാർത്ഥികൾക്ക് സമ്മർദമുണ്ട്' -ഡോ.മോഹൻ വർഗീസ്

09:03 PM (IST) Nov 01

എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് തെളിവില്ല; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

നവീൻ ബാബുവിന്റെ മരണം; എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്.

07:02 PM (IST) Nov 01

'കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല'

'കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല'-എം പി വിൻസന്റ്

07:01 PM (IST) Nov 01

വർക്കലയിൽ അമ്മയും മകളും തിരയിൽപ്പെട്ടു, ലൈഫ് ഗാർഡുകളുടെ ഇടപെടൽ രക്ഷയായി

07:00 PM (IST) Nov 01

ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, പൊലീസ് നോക്കിനിന്നെന്ന് പരാതി

ചെറുതുരുത്തിയിൽ സമരം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്, മർദനം പൊലീസ് നോക്കിനിൽക്കെയെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം

05:16 PM (IST) Nov 01

കേരളം മതസൗഹാർദ്ദപരമാണോ? വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഇതാണ്

കേരളം മതസൗഹാർദ്ദപരമാണോ? അൽ അമീൻ എജ്യുസിറ്റിയിലെ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഇതാണ്

05:15 PM (IST) Nov 01

പി.പി ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ  പി.പി.ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം അഞ്ച് മണി വരെ ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു...

05:13 PM (IST) Nov 01

SSLC പരീക്ഷ മാർച്ച് 3 മുതൽ മാർച്ച് 26 വരെ

SSLC പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയായിരിക്കും പരീക്ഷകൾ നടക്കുക.

05:12 PM (IST) Nov 01

കൊടകര കുഴൽപ്പണക്കേസ്: ഹവാല പണമായി എത്തിയത് 41 കോടി രൂപ

കൊടകര കുഴൽപ്പണക്കേസ്: ഹവാല പണമായി എത്തിയത് 41 കോടി രൂപ, ബിജെപിയ്ക്കായാണ് പണമെത്തിയതെന്ന് പൊലീസ്

02:24 PM (IST) Nov 01

'കൊടകരയിലേത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം'; ഷാഫി പറമ്പിൽ

'കൊടകരയിലേത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം, എന്തുകൊണ്ടാണ് കേസിൽ നടപടി വൈകുന്നത്?, ഒരു കാര്യവുമില്ലാതെയാണ് രാഹുലിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ,ഇപ്പോൾ ഉണ്ടായ വെളിപ്പെടുത്തലിൽ തുടർ നടപടി വേണം'; ഷാഫി പറമ്പിൽ

02:23 PM (IST) Nov 01

കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തും

കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തും; പ്രചാരണത്തിനെത്താൻ ജില്ലാ നേതൃത്വം ക്ഷണിച്ചു

02:22 PM (IST) Nov 01

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനെത്തിയ മാധ്യമത്തിനെതിരെയും നടപടി വേണം

എഡിഎമ്മിന്‍‌റെ മരണത്തിൽ പി പി ദിവ്യയുടെ  പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

01:09 PM (IST) Nov 01

'കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ പണമെത്തി'

'2021 തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ പണമെത്തി, സി.കെ ജാനു മത്സരിച്ച ബത്തേരിയിൽ മൂന്നര കോടിയെത്തി'; പ്രസീത അഴിക്കോട്

12:20 PM (IST) Nov 01

'ഫൈവ് സ്റ്റാർ ആയിരിക്കും ജയിലെന്ന് ദിവ്യയ്ക്ക് അറിയാം'; ഷമ മുഹമ്മദ്

'അഹങ്കാരമാണ് ദിവ്യയുടെ മുഖത്ത്, ഫൈവ് സ്റ്റാർ ആയിരിക്കും ജയിലെന്ന് ദിവ്യയ്ക്ക് അറിയാം'; ഷമ മുഹമ്മദ്

12:14 PM (IST) Nov 01

' അമ്മ സംഘടന തിരിച്ചുവരും' ; സുരേഷ് ഗോപി

'അമ്മ സംഘടന തിരിച്ചു വരും', അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും മോഹൻലാലുമായി താൻ ചർച്ച നടത്തിയെന്നും സുരേഷ് ഗോപി എംപി.

11:30 AM (IST) Nov 01

പി.പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ അറസ്റ്റിലായ പി.പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഇന്ന് വൈകുന്നേരം 5 മണി വരെ പൊലീസിന് ചോദ്യം ചെയ്യാം

10:43 AM (IST) Nov 01

ചേലക്കര ആർക്കൊപ്പം നിൽക്കും?

'ജയം ആർക്കെന്ന് പ്രവചിക്കാനാകില്ല'; ചേലക്കര ആർക്കൊപ്പം നിൽക്കും?, പോർക്കളം ഇന്ന് ചേലക്കരയിൽ

10:37 AM (IST) Nov 01

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ ബസ് കസ്റ്റഡിയിൽ

കോഴിക്കോട് കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു

10:35 AM (IST) Nov 01

കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം

'കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം, കേരള പൊലീസിന്റെ അന്വേഷണം വഴി മുട്ടിയിട്ടില്ല'; ബിജെപി ഓഫീസിലേക്കെത്തിയത് കോടികളെന്ന് എം.വി ഗോവിന്ദൻ

09:50 AM (IST) Nov 01

'കൊടകര കുഴൽപണ കേസ് കെട്ടിച്ചമച്ച കഥയല്ലേ, സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കൂ'

'കൊടകര കുഴൽപണ കേസ് കെട്ടിച്ചമച്ച കഥയല്ലേ, സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കൂ, നിങ്ങൾ സിബിഐയെ വിളിക്കൂ'; സുരേഷ് ഗോപി

08:11 AM (IST) Nov 01

പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും

പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും; കളക്ടറുടെയും പ്രശാന്തിന്റെയും മൊഴി ആയുധമാക്കാൻ ദിവ്യ

08:07 AM (IST) Nov 01

സമസ്‌തയുടെ തർക്കം വേറെ ലെവലിലേക്ക്

പാണക്കാട് കുടുംബത്തെ മാറ്റി നിർത്താനാകില്ലെന്ന് സമസ്തയിലെ ഒരു വിഭാഗം; സമസ്‌തയുടെ തർക്കം വേറെ ലെവലിലേക്ക്, ഉമർ ഫൈസിയെ പുറത്താക്കണമെന്ന് പ്രമേയം

08:06 AM (IST) Nov 01

ആവേശം ലേശം കുറഞ്ഞോ?

ആവേശം ലേശം കുറഞ്ഞോ?; പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ പ്രചാരണത്തിന് വരാതെ ബിജെപി ദേശീയ നേതാക്കൾ, ഷോ വർക്ക് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സ്‌ഥാനാർത്ഥി നവ്യ ഹരിദാസ്

08:05 AM (IST) Nov 01

പാലക്കാട് പ്രചാരണത്തിൽ പിഴവില്ലാതെ മുന്നേറാൻ സിപിഎം

മൂന്നാം സ്‌ഥാനക്കാരെന്ന ചീത്ത പേര് മാറ്റണം; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിഴവില്ലാതെ മുന്നേറാൻ സിപിഎം

08:04 AM (IST) Nov 01

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ട്

ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്.