സിഎംഡിആർഎഫിലേക്ക് തിരുവനന്തപുരം കോർപറേഷൻ 2 കോടി, ഭീമ ഉടമ 2 കോടി, സിപിഎം 25 ലക്ഷം; വയനാടിനായി ഒന്നിച്ച് കേരളം

Published : Aug 02, 2024, 08:58 PM ISTUpdated : Aug 02, 2024, 09:00 PM IST
സിഎംഡിആർഎഫിലേക്ക് തിരുവനന്തപുരം കോർപറേഷൻ 2 കോടി, ഭീമ ഉടമ 2 കോടി, സിപിഎം 25 ലക്ഷം; വയനാടിനായി ഒന്നിച്ച് കേരളം

Synopsis

ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി. വലിയ തുകകൾ ലഭിച്ചതിന്‍റെ വിവരങ്ങൾ ചുവടെ...

തിരുവനന്തപുരം കോർപ്പറേഷൻ - രണ്ട് കോടി രുപ

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ - രണ്ട് കോടി രൂപ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ - ഒരു കോടി രൂപ

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ - ഒരു കോടി രൂപ

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ - ഒരു കോടി

മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ  - ഒരു കോടി രൂപ

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50,34,000 രൂപ

സിപിഐ എം സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ

ചലച്ചിത്രതാരം മോഹൻലാൽ - 25 ലക്ഷം രൂപ

അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ - 35 ലക്ഷം രൂപ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ - 25 ലക്ഷം രൂപ

മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ - അഞ്ച് ലക്ഷം രൂപ

കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് -  അഞ്ച് ലക്ഷം രൂപ

സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ - അഞ്ച് ലക്ഷം രൂപ

കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം രൂപ 

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു - ര​ണ്ട് ലക്ഷം രൂപ

ചലച്ചിത്രതാരം നവ്യാ നായര്‍ - ഒരു ലക്ഷം രൂപ 

മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ

പുത്തന്‍ മഠത്തില്‍ രാജന്‍ ഗുരുക്കള്‍ - ഒരു ലക്ഷം രൂപ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ

കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം രുപ

ആർച്ച സി അനിൽ, മടവൂർ - ഒരു ലക്ഷം രൂപ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1,41,000 രൂപ

ആള്‍ കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 - 1,32,000 രൂപ

വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ  ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.

കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്കൂട്ടർ, പിന്നാലെ കുതിച്ച് എക്സൈസും; പരിശോധിച്ചപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്