തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും

Published : May 26, 2026, 07:26 AM ISTUpdated : May 26, 2026, 07:30 AM IST
SFI KSU Clash

Synopsis

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്തുണ്ടായ സംഘർഷങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസുകൾ.

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 മണിയോടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഏറ്റുമുട്ടി. പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.

സംഘർഷം അവസാനിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. അക്രമാസക്തരായ എസ്എഫ്ഐ പ്രവർത്തകർ സർക്കാർ വാഹനത്തിന്റെ (KL01 BK 8721) മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും പതിനായിരം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന് എഫ്ഐആർ പറയുന്നു. ഈ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 50 ഓളം പേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ടോൺമെന്റ് പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടോൺമെന്റ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ പരാതിയിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും തൂത്തുവാരിയാണ് എസ്.എഫ്.ഐ കേരള സർവകലാശാലാ യൂണിയൻ ഭരണം നിലനിർത്തിയത്. എസ്.എഫ്.ഐയുടെ ശിവ എസ്. പുതിയ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിയനിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് കെ.എസ്.യുവിന് നേടാനായത്. മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ കെ.എസ്.യു സ്ഥാനാർത്ഥി ഫാത്തിമ ഫർഹ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ.എസ്.യു സ്വന്തമാക്കി. വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞെന്നും പൊലീസിന്റെ വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വൻ പൊലീസ് സന്നാഹമാണ് നിലവിൽ ക്യാമ്പസ് പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതി; പിഴവ് സമ്മതിച്ച് സിബിഎസ്ഇ, പരാതിക്കാർക്കെതിരെ സൈബർ ആക്രമണം
കൊടിയ വേദനകൾക്കൊടുവിൽ നീതി, ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അറ്റൻഡറായി