
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആള്‍മാറാട്ടം നടത്തിയ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്നും പിഴയീടാക്കാൻ നോട്ടീസ് നൽകി. പിഴ അടച്ചില്ലെങ്കിൽ ഈടാക്കാൻ സർവകലാശാലക്ക് വിവിധ മാർഗങ്ങളുണ്ടെന്ന് വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 39 കൗണ്‍സിലർമാരെ അയോഗ്യരാക്കിയിട്ടുണ്ട്. മറുപടി നൽകാത്ത 30 കോളേജുകളോട് ഈ മാസം 20ന് മുമ്പ് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഒരു വിദ്യാർത്ഥി നേതാവിന്‍റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിൽ കണ്ട സർട്ടിഫിക്കററ് സർവകലാശാലയിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് ചാൻസിലർ പറഞ്ഞു.
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്ഐ നേതാവ് എ വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. കേസിൽ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്‍റേതായിരുന്നു ഇടക്കാല ഉത്തരവ്. കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു.
Also Read:
അതേസമയം, കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻ എസ്എഫ്ഐ നേതാവായ എ വിശാഖ് ഇപ്പോഴും ഒളിവിലാണ്. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam