
തിരുവനന്തപുരം: കേരള വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസിക്ക്. ഡോ. മോഹനനന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ പകരം ചുമതല നല്‍കി. കേരള വിസിയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്. ഡോ. വി പി മഹാദേവൻ പിള്ളയാണ് കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവർണർ പി സദാശിവമാണ് വി പി മഹാദേവന്‍ പിള്ളയെ വി സിയായി നിയമിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam