കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ്: കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

Published : Nov 03, 2023, 07:34 PM IST
കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ്: കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

Synopsis

റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി

കൊച്ചി : കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. 

കേരളവര്‍മ്മ കോളേജില്‍ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാലറ്റ് പേപ്പറുകള്‍ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്പും എസ്എഫ്ഐ കൃത്രിമം കാണിച്ചെന്നാണ് കെഎസ് യുവിന്‍റെ പുതിയ ആരോപണം. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികള്‍ നടക്കുന്നതെന്നും കെഎസ് യു പറയുന്നു. വീണ്ടും തെരഞ്ഞെടുപ്പ് എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇരുട്ടിന്‍റെ മറവില്‍ കെഎസ് യു സ്ഥാനാര്‍ത്ഥിയെ എണ്ണിത്തോല്‍പ്പിച്ചെന്നാരോപിച്ച് സംസ്ഥാന
അധ്യക്ഷന്‍ അലോഷി സേവ്യര്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളെത്തി. 

കേരളവർമ്മയിലെ തെരഞ്ഞെടുപ്പ് വിവാദം. 'ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പോലെ': ഷാഫി പറമ്പില്‍
 


 

PREV
Read more Articles on
click me!

Recommended Stories

Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം