
കൊല്ലം: പത്തനാപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളം ഞെട്ടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. വിജയ പ്രതീക്ഷയുണ്ടെന്നും അഞ്ചക്ക ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ജ്യോതികുമാർ ചാമക്കാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗണേഷ്കുമാറിന്റെ വ്യക്തിപരമായ വിഷയങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും ജ്യോതികുമാർ ചാമക്കാല കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്തനാപുരത്തുകാരുടെ ഹൃദയത്തിലാണ് തന്റെ ഇടമെന്നും ഗണേഷ് കുമാർ തിരിച്ചടിച്ചു. ഒരു വിവാദവുമില്ല. ജനം ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam