മുന്നേറ്റത്തിന്‍റെ 14 വർഷങ്ങൾ, ആഘോഷമാക്കാൻ കേരളം; അഭിമാനമായി മാറിയ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ, വാർഷികാഘോഷം

Published : Aug 06, 2023, 05:46 PM IST
മുന്നേറ്റത്തിന്‍റെ 14 വർഷങ്ങൾ, ആഘോഷമാക്കാൻ കേരളം; അഭിമാനമായി മാറിയ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ, വാർഷികാഘോഷം

Synopsis

എസ് പി സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: സ്റ്റുഡന്‍റ്  പൊലീസ് കേഡറ്റ് പ്രോജക്ടിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളേജില്‍ നടക്കും. എസ് പി സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും.

ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി, ആംഡ് പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് ജയദേവ് ജി, പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണന്‍, കേരള സായുധ വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് അബ്ദുള്‍ റഷീദ് എന്‍, എസ് എ പി ബറ്റാലിയന്‍ കമാണ്ടന്‍റ് സോളമന്‍ എല്‍, കേരള പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ ട്രെയിനിങ് വാഹിദ് പി എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള  രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 9.30 മുതല്‍ 10 മണി വരെയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രാവിലെ 10.30 മുതല്‍  നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ 11.30ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങള്‍ 1.30ന് തുടങ്ങും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ദിനാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍ നിശാന്തിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്,  മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

നോളജ് ഫെസ്റ്റ് 23 എന്ന് നാമകരണം ചെയ്തിരിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. എസ്.പി.സി പദ്ധതിയുടെ 2023-24 കാലഘട്ടത്തെ പ്രമേയത്തിന്‍റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിക്കുന്നതാണ്. എസ് പി സി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളിലും ചടങ്ങിലും സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി രണ്ടായിരത്തോളം കേഡറ്റുകളും 250 ഓളം അധ്യാപകരും സംബന്ധിക്കും. ക്വിസ് മത്സരങ്ങള്‍ അടക്കമുള്ള ദിനാഘോഷ പരിപാടികള്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ ഫേസ്ബുക്ക് പേജില്‍ തത്സമയം കാണാം.

നെഞ്ചുപൊട്ടി നാട്, ആൻമരിയയെ ഒരുനോക്ക് കാണാൻ നാടാകെ ഒഴുകിയെത്തി; അകമ്പടിയായി ആംബുലൻസുകൾ, മൃതദേഹം സംസ്കരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല