കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു, മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

Published : Jun 25, 2026, 10:23 PM IST
Mullaperiyar Dam

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ വിലയിരുത്തൽ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാനം പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം ഫലം കണ്ടു, സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ (Comprehensive Dam Safety Evaluation – CDSE) നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ (Independent Panel of Experts – IPoE) കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (National Dam Safety Authority – NDSA) കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സർക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി. ആർ. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടർന്ന് മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആർ പാട്ടീലിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി സ്വീകരിച്ചത്. കേന്ദ്ര സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി വിദഗ്ധന്റെ പേര് കേരള സർക്കാർ ഉടനെ നാമനിർദേശം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നൽകി
കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച പറ്റി