പശ്ചിമ ബംഗാൾ - ഒഡീഷ അതിർത്തിയിൽ കുടുങ്ങിയ മലയാളി ആംബുലൻസ് ഡ്രൈവർമാർക്ക് യാത്ര തുടരാൻ അനുമതി

By Web TeamFirst Published Apr 22, 2020, 3:20 PM IST
Highlights

ഇവർ കുടുങ്ങി കിടക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഒമ്പത് മണിക്കൂറിന് ശേഷമാണ് ഇരുവർക്കും അതിർത്തി കടക്കാൻ ആയത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഒഡീഷ അതിർത്തിയിൽ കുടുങ്ങിയ മലയാളി ആംബുലൻസ് ഡ്രൈവർമാർ അതിർത്തി വിട്ടു. സംസ്ഥാന സർക്കാരിന്റെയും ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി.

ഇവർ കുടുങ്ങി കിടക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഒമ്പത് മണിക്കൂറിന് ശേഷമാണ് ഇരുവർക്കും അതിർത്തി കടക്കാൻ ആയത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി കൊൽക്കത്തയിൽ എത്തി മടങ്ങുകയായിരുന്നു ഇവർ. ഇതിനിടെയാണ് ഒഡീഷ അതിർത്തിയായ ബലേശ്വരിൽ ഇവരുടെ ആംബുലൻസ് പൊലീസ് തടഞ്ഞത്.

അതിനിടെ ദില്ലിയിൽ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നീരീക്ഷണത്തിലേക്ക് മാറ്റുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാൻ ദില്ലി കേരള ഹൗസ് വിട്ടു നൽകണമെന്ന് ബെന്നി ബഹന്നാൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എംപി കത്ത് നൽകി.

click me!