ഛത്തീസ്ഗഡിലെ റായ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് യാത്ര തിരിച്ചു

Published : May 22, 2020, 09:39 PM IST
ഛത്തീസ്ഗഡിലെ റായ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് യാത്ര തിരിച്ചു

Synopsis

വിദ്യാത്ഥികൾ കേരളത്തിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാരിനെയും ഇന്ത്യൻ റെയിൽവെയെയും സമീപിച്ചിരുന്നു

റായ്‌പൂർ: ഛത്തീസ്‌ഗഡിന്റെ തലസ്ഥാനമായ റായ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 61 മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക്. ബസിലാണ് ഇവർ കേരളത്തിലേക്ക് വരുന്നത്. ഛത്തീസ്‌ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോന്റെ ഇടപെടലാണ് ഇവർക്ക് തുണയായത്.

വിദ്യാത്ഥികൾ കേരളത്തിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാരിനെയും ഇന്ത്യൻ റെയിൽവെയെയും സമീപിച്ചിരുന്നു. എന്നാൽ നടപടി വൈകി. തുടർന്ന് തങ്ങളുടെ വിഷമകരമായ സ്ഥിതി അറിയിച്ച് ഛത്തീസ്‌ഗഢ് ഹൈക്കോടതി രജിസ്ട്രാർ മുഖേന ചീഫ് ജസ്റ്റിസായ പിആർ രാമചന്ദ്ര മേനോന് ഇവർ പരാതി നൽകി.

ചീഫ് ജസ്റ്റിസ് ഇക്കാര്യം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ അറിയിച്ചു. തുടർന്ന് സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ബസ്സുകൾ ഏർപ്പാടാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴക്കെടുതി: പത്തനംതിട്ട പൊലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു, 24 മണിക്കൂറും പ്രവർത്തിക്കും
മഴക്കെടുതി - പത്തനംതിട്ട പൊലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു, 24 മണിക്കൂറും പ്രവർത്തിക്കും