
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന സര്‍വ്വകാല റെക്കോര്‍ഡില്‍.കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്.സര്‍ക്കാരിന്‍റെ നികുതി വരുമാനത്തിന്‍റെ 23 ശതമാനം മദ്യത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് മാസത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പെട്ടത്. 1264 കോടി രൂപയുടെ മദ്യമാണ് പ്രളയത്തിനിടെ മലയാളികള്‍ കുടിച്ചു തീര്‍ത്തത്.
ബിവറേജസ് കോര്‍പ്പറേഷന്‍റേയും കണ്‍സ്യമര്‍ഫെഡിന്‍റേയും ഉള്‍പ്പെടെ 306 മദ്യവില്‍പ്പനശാലകളിലൂടേയും 450 ബാറുകളിലും കൂടിയാണ് 14504 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റത്. സംസ്ഥാന സര്‍ക്കാരിന് കിട്ടിയ നികുതി വരുമാനം 12424 കോടി രൂപ. തൊട്ടുമുന്‍പുള്ള വര്‍ഷം ഇത് 11024കോടിയായിരുന്നു. ഇടതു മുന്നണിയുടെ പ്രടകനപത്രികയിലെ വാഗ്ദാനത്തിന്‍റെ ലംഘനമാണ് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഏക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനമുതി നല്‍കി ഉദാരമായ മദ്യനയമാണ് മറുവശത്ത് എല്‍ഡിഎഫ് പുലര്‍ത്തി പോന്നത്.
1200 കോടിയുടെ മദ്യമാണ് കേരളത്തില്‍ ഒരു മാസം വില്‍ക്കുന്നത്. പ്രളയം ഏറെ നാശം വിതച്ച ആഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് പോയവര്‍ഷം ഏറ്റവുമധികം വില്‍പ്പന നടന്നത്. 1264 കോടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഓരോ വര്‍ഷവും വില്‍ക്കുന്ന മദ്യത്തിന്‍റെ അളവിലും കാര്യമായ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 216.34 ലക്ഷം കെയ്സ് മദ്യമാണ് കേരളത്തില്‍ വിറ്റത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാല്‍ 8 ലക്ഷം കേയ്സുകളുടെ വര്‍ദ്ധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam