
തിരുവനന്തപുരം: ലീവ് സറണ്ടർ(leave surrender) ഇത്തവണയും ഒഴിവാക്കിയത്തിൽ (avoid)പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ(kgmoa). എ. ഈ തീരുമാനം ഡോക്ടർമാരുടെ മനോവീര്യം കെടുത്തുന്നത് ആണെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ. എ പറയുന്നു.
കൊവിഡ് കാലത്ത് അർഹമായ അവധിപോലും എടുക്കാതെ സേവനം നടത്തിയ വിഭാഗമാണ് ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും സർക്കാരുകൾ അവർക്ക് പല വിധമായ ആനുകുല്യങ്ങൾ നൽകി ചേർത്തു നിർത്തി പ്രോത്സാഹിച്ചപ്പോൾ കേരളത്തിൽ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളമടക്കം വെട്ടിക്കുറക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതുൾപ്പടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി അപാകതകൾ പരിഹാരമാകാതെ നിലനിൽക്കുമ്പോളാണ് അർഹമായ ആർജ്ജിത അവധിയെടുക്കാതെ ജോലി ചെയ്ത കാലം സറണ്ടർ ചെയ്യാനുള്ള ആനുകൂല്യം മരവിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തളർത്തുന്ന ഈ ഉത്തരവ് പിൻവലിക്കണം. ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടാവണമെന്ന് കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെട്ടു
കൊടുക്കാൻ പണമില്ല: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മാർച്ച് 31 വരെ റദ്ദാക്കി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മാർച്ച് 31 വരെ റദ്ദാക്കി. സാമ്പത്തികപ്രതിസന്ധി മൂലം നിലവിൽ ആനുകൂല്യം നവംബർ 30 വരെ റദ്ദാക്കിയിരുന്നു. പ്രതിസന്ധി തുടരുന്നതിനാൽ ആനുകൂല്യം ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഈ സാമ്പത്തികവർഷം തീരുന്നത് വരെ നീട്ടാൻ ഉത്തരവിറക്കിയത്. കൊറോണ മൂലമുണ്ടായ സാമ്പത്തകപ്രതിസന്ധി തുടങ്ങിയപ്പോഴാണ് ലീവ് സറണ്ടർ റദ്ദാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam