ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവം: പ്രതിയായ പൊലീസുകാരൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചു

By Web TeamFirst Published Jun 20, 2021, 1:00 PM IST
Highlights

രാവിലെ 10  മുതൽ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിർത്തിവച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. 

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച  പൊലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതിൽ കെജിഎംഒഎ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിൻറെ  ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. 

രാവിലെ 10  മുതൽ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിർത്തിവച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ല. 

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ്  സിവിൽ പൊലിസ് ഓഫീസറായ അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലിസിന്റെ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!