42 കിലോമീറ്റർ ദൂരം, വയനാടിനായി മുംബൈ മാരത്തൺ ഓടാൻ കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം; മുഖ്യമന്ത്രി ജഴ്സി കൈമാറി

Published : Jan 17, 2025, 09:27 PM ISTUpdated : Jan 18, 2025, 11:10 AM IST
42 കിലോമീറ്റർ ദൂരം, വയനാടിനായി മുംബൈ മാരത്തൺ ഓടാൻ കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം; മുഖ്യമന്ത്രി ജഴ്സി കൈമാറി

Synopsis

റൺ ഫോർ വയനാട്  എന്ന ആശയവുമായി തയ്യാറാക്കിയ ജഴ്സിയും ഫ്ലാഗും ഡോ. കെ എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ  കൈമാറി. 

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം ടാറ്റ മുംബൈ മാരത്തൺ ഓടാനൊരുങ്ങി കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം. ഇതിനു മുന്നോടിയായി "റൺ ഫോർ വയനാട് " എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ജഴ്സിയും ഫ്ലാഗും ഡോ. കെ എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ  കൈമാറി. 

വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ കെ എം എബ്രഹാം ടാറ്റ മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന ടാറ്റ മുംബൈ മാരത്തൺ.

വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്‍റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്‍റെ ചെയർമാനും  ഡോ. കെ എം എബ്രഹാം ആണ്. നേരത്തെ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ കെ എം എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

കൂടുതൽ അറിയാൻ : https://donation.cmdrf.kerala.gov.in/ 

https://www.facebook.com/share/17EdTfGg4g/ 

https://tatamumbaimarathon.procam.in/

223 ദിവസം, 8000 കിലോമീറ്റർ കാൽനടയായി സന്നിധാനത്തെത്തി രണ്ട് കാസർകോട്ടുകാർ; ലക്ഷ്യം ലോകസമാധാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത