കിഫ്ബി ക്രമക്കേട്; കണ്ണൂരിൽ അടിമുടി ദുരൂഹത, സിപിഎം ബന്ധമുള്ളവരുടെ ഭൂമിയെന്ന് സംശയം, വിജിലൻസ് അന്വേഷണം വന്നേക്കും

Published : Oct 16, 2026, 07:11 AM IST
vd satheesan, kiifbi

Synopsis

കിഫ്‌ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് സംശയം

തിരുവനന്തപുരം: കിഫ്‌ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് സംശയം. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നിയമനങ്ങളും സ്ഥാനക്കയറ്റവും വാരിക്കോരി നൽകിയതും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരിട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ​ഗ്ധ സമിതിയുടെ കിഫ്ബി അവലോകന റിപ്പോർട്ടിൽ ​ഗുരുതര നിരീക്ഷണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ കൂടുതൽ നടന്നത് കണ്ണൂരിലാണ്. കണ്ണൂരിൽ ആയിരം ഏക്കർ എടുത്തത് എന്തിനാണ്? തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി വരുന്നു. ഇവിടെ ഭൂമി ഏറ്റെടുത്തില്ല. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. ധനവകുപ്പിൻ്റെ നിർദേശം കിഫ്ബി മറികടന്നു. പദ്ധതികളിൽ പലതും വരുമാനദായകമല്ല. പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളിൽ മാത്രമായി ക്രമീകരിച്ചു. കടം പെരുകുമ്പോഴും 5821 കോടി രൂപ നിക്ഷേപിച്ചെന്നും കണക്കിൽ കാണിച്ചതിൻ്റെ പത്തിരട്ടി പരസ്യചെലവ് ആയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കിഫ്‌ബി അവസാനിപ്പിക്കാൻ അല്ല തൻ്റെ ഉദ്ദേശമെന്നും പുനസംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിലെ ഭൂപ്രശ്നം; ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ, പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു
മാസപ്പടി കേസ്; ഹൈക്കോടതിയിൽ സർക്കാർ പിണറായിയെ അനുകൂലിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത, മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ വാദപ്രതിവാദം