കിഫ്‌ബി ഭൂമി ക്രമക്കേട്: കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടത് പിണറായി, ബോര്‍ഡ് യോഗത്തിന്‍റെ രേഖ പുറത്ത്

Published : Oct 19, 2026, 08:23 AM IST
Pinarayi vijayan

Synopsis

കിഫ്‌ബി വഴി കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തരനടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് പിണറായി വിജയൻ. വ്യവസായ വികസനത്തിന് അനിവാര്യമെന്ന അഭിപ്രായം രേഖപ്പെടുത്തിയ ബോർഡ് യോഗത്തിന്റെ രേഖ പുറത്ത്. ഭൂമിക്ക് വില ഇട്ടത് കിൻഫ്രയുടെ കുറിപ്പിൽ.

തിരുവനന്തപുരം: കിഫ്‌ബി വഴി കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിവരം. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കാല്‍ അനിവാര്യമെന്ന് പിണറായി അഭിപ്രായം രേഖപ്പെടുത്തിയ ബോർഡ് യോഗത്തിന്റെ രേഖ പുറത്ത് വന്നു. കിഫ്‌ബി സിഇഒയുമായുള്ള യോഗത്തിലാണ്. പിണറായി പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞത്. പിണറായിയുടെ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖയാണ് പുറത്തുവന്നത്. കിൻഫ്രയുടെ കുറിപ്പിലാണ് ഭൂമിക്ക് വില ഇട്ടത്.

കിഫ്ബിയിൽ കണ്ണൂരിൽ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏറെ വിവാദമായ കണ്ണൂരിലെ ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് കിഫ്ബി സിഇഒയുമായുള്ള യോഗത്തിൽ നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വ്യവസായ വികസനത്തിന് ഇത് അത്യാവശ്യമാണെന്ന് പിണറായി ഊന്നിപ്പറഞ്ഞെന്ന കിഫ്ബി ബോർഡ് രേഖയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയും നിശ്ചയിച്ചത് കിൻഫ്രയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അഞ്ചിരട്ടി തുക നൽകിയുള്ള ഏറ്റെടുക്കൽ ദുരൂഹത എന്നായിരുന്നു വിദഗ്ധ സമിതി വിലയിരുത്തൽ. അതേസമയം, അഞ്ചിരട്ടി വില കൊടുത്ത്, വ്യവസായ അത്യാവശ്യമെന്ന് പറഞ്ഞ് വാങ്ങിയ കാണൂരിലെ ഭൂമിയിൽ ഇതുവരെ ഒന്നും നടന്നിട്ടില്ല.

കണ്ണൂരിൽ ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 700 ഏക്കറിലധികം ഭൂമിക്ക് 8 വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടാതെ പ്രതിസന്ധിയിലാണ് ഭൂവുമടമകള്‍. കണ്ണൂര്‍ കല്ല്യാട് പടിയൂര്‍ വില്ലേജുകളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റെടുക്കാനായി വിജ്ഞാപനം ചെയ്ത 700 ഏക്കറിലധികം ഭൂമിക്ക് എട്ട് വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചെറുകിട ഭൂവുമടമകള്‍. ഭൂമി ഈടുവെച്ച് വായ്പയെടുക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല കൃഷി ചെയ്യാനും അനുമതിയില്ല. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം വന്നതിനാല്‍ വീടുകളിലേക്ക് പുതിയ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് ഭൂവുടമകള്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കുന്നില്ലെങ്കില്‍ വിജ്ഞാപനം റദ്ദ് ചെയ്ത് നഷ്ടപരിഹാരം നല്‍കാന്‍ അധിക‍ൃതര്‍ തയ്യാറാകണമെന്ന് ഭൂവുടമകള്‍ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ്; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ, പൊലീസ് ഇന്ന് മൊഴിയെടുക്കും
ആലപ്പുഴയില്‍ 2 വയസുകാരന്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു, മാതാപിതാക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച