ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; കിളിമാനൂര്‍ എസ്ഐയെ സ്ഥലംമാറ്റി

Published : Aug 23, 2020, 05:20 PM IST
ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; കിളിമാനൂര്‍ എസ്ഐയെ സ്ഥലംമാറ്റി

Synopsis

 ചാരുപാറ സ്വദേശി അസീസാണ് എസ് ഐ പ്രൈജു അകാരണമായി അടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.   

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കിളിമാനൂര്‍ എസ്‍ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.  ചാരുപാറ സ്വദേശി അസീസാണ് എസ് ഐ പ്രൈജു അകാരണമായി അടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 

തന്‍റെ ഓട്ടോയിൽ വന്നയാൾ മാസ്ക്ക് ധരിക്കാത്തതിനാൽ പൊലീസിനെ കണ്ട് ഓടി, ഇതിന് പിന്നാലെ തന്നെ മർദ്ദിച്ചുവെന്നായിരുന്നു അസീസിന്‍റെ പരാതി. എന്നാൽ രണ്ട് പേർ റോഡിൽ തല്ലുണ്ടാക്കുന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയതെന്നായിരുന്നു പരാതി അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം
കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു