കടലക്കറിയിൽ വിഷം കലർത്തി പിതാവിനെ കൊന്നു; പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയില്‍

Published : Apr 05, 2023, 09:46 AM ISTUpdated : Apr 05, 2023, 09:54 AM IST
കടലക്കറിയിൽ വിഷം കലർത്തി പിതാവിനെ കൊന്നു; പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്  കോടതിയില്‍

Synopsis

അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കിയാണ് മകൻ മയൂരനാഥൻ കൊലപ്പെടുത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പോലീസിന്നോട് പറഞ്ഞിരുന്നു.   

തൃശൂർ:  തൃശൂരിലെ അവണൂരിൽ അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന കേസിലെ പ്രതി മയൂരനാഥനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയെ സമീപിക്കും. അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കിയാണ് മകൻ മയൂരനാഥൻ കൊലപ്പെടുത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പോലീസിന്നോട് പറഞ്ഞിരുന്നു. 

ഇതിന് വേറെ ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും എങ്ങനെ വിഷക്കൂട്ടു തയ്യാറാക്കിയെന്നും വ്യക്തമാകാനാണ് മയൂരനാഥനെ പോലീസ് കസ്റ്റഡിയിൽ ചോദിക്കുന്നത്. അവണൂർ സ്വദേശി ശശീന്ദ്രനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മയൂരനാഥൻ കടല കറിയിൽ വിഷം കലർത്തി നൽകി കൊന്നത്. 15 വർഷം മുമ്പ് മയൂരനാഥന്‍റെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ വീണ്ടും വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

'വിഷക്കൂട്ട് തയ്യാറാക്കാനെടുത്തത് മാസങ്ങളുടെ ഗൂഢാലോചന'; രാസവസ്തുക്കൾ വാങ്ങി ഓൺലൈന്‍ വഴി; മൊഴി നൽകി പ്രതി

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി