കിള്ളിമംഗലം ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Published : Apr 16, 2023, 08:28 AM ISTUpdated : Apr 16, 2023, 10:48 AM IST
കിള്ളിമംഗലം ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Synopsis

സംഭവം നടന്ന വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

തൃശൂർ: തൃശൂർ ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനമേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേസിൽ നാല് പേർ അറസ്റ്റിലായി. സംഭവം നടന്ന വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'