കോൺഗ്രസിൽ മാത്രമല്ല,മുന്നണിക്കുള്ളിലും അതൃപ്തി ? മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാടിനെതിരെ കെകെ രമയും, 'വിമർശനങ്ങളെ സർക്കാർ പരിഗണിക്കണം'

Published : Oct 19, 2026, 09:26 AM IST
kk rema, pinarayi vijayan

Synopsis

മാസപ്പടി കേസിൽ പിണറായി വിജയനെ അനുകൂലിച്ച അഡ്വക്കറ്റ് ജനറലിന്റെ നിലപാടിനെതിരെ കെകെ രമ രംഗത്ത്.

തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതിനെതിരെ കെകെ രമയും. അഡ്വക്കറ്റ് ജനറലിനെതിരെയാണ് വിമർശനം. എജിയുടെ നിലപാട് നിരാശ ജനകമാണെന്നും യുഡിഎഫ് സർക്കാരിന്റെ പൊതു നിലപാടിന്റ നിറം കെടുത്തുന്നതാണെന്നും കെകെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിനെതിരെ ഉയരുന്ന വിമർശനങ്ങളെ സർക്കാർ പരിഗണിക്കണം. പിണറായി വിജയൻ പ്രതിപക്ഷ നേതൃ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.

ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷട്രീയ താല്‍പ്പര്യാര്‍ത്ഥമുള്ള വേട്ടകള്‍ക്കായി കേന്ദ്ര ഭരണകക്ഷി സമീപവര്‍ഷങ്ങളില്‍ ദുരുപയോഗം ചെയ്തതിന്‍റെ നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ട്. എന്നാല്‍ അത്തരമൊരു വാദത്തിന്‍റെ പരിചയും പരിരക്ഷയും ഇപ്പോള്‍ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മുന്നിലുയര്‍ത്താവുന്നതല്ല. ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നു കഴിഞ്ഞ തെളിവുകള്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വെളിവാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു സേവനവും ലഭ്യമാക്കാതെ കര്‍ത്തയുടെ കരിമണല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയന്‍റെ മകളുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികള്‍ കൈമറിഞ്ഞതിലെ ദുരൂഹതകള്‍ പൊതുസമക്ഷം ആദ്യം കൊണ്ടുവന്നത് ആരെങ്കിലും ഇ.ഡി-യെ ദുരുപയോഗിച്ചു നടത്തിയ അനേഷണം വഴിയല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇന്ററിം സെറ്റിൽമെന്റ് ബോർഡ് എന്ന സുപ്രധാനമായ അര്‍ധ ജുഡീഷ്യല്‍ ബോഡിയാണ് കര്‍ത്തയുടെ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ എക്സാലോജിക്കിലേക്ക് ഒഴുകിയ കോടികള്‍ കമ്പനി ഇടപാടുകളുടെ കണക്കില്‍ പെടുത്താവുന്നതല്ലെന്ന് കണ്ടെത്തിയതെന്ന വാസ്തവം നിലനില്‍ക്കെ ``ഇഡി-യുടെ രാഷ്ട്രീയ വേട്ട''യെന്ന നിലവിളി ഈ കേസില്‍ സാമാന്യ നിയമബോധമുള്ള മനുഷ്യര്‍ക്കാര്‍ക്കും സ്വീകാര്യമാവുകയില്ല തന്നെ. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ ഗൗരവമേറിയ ആ കണ്ടെത്തലിന്‍റെ തുടര്‍ച്ചയിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷനും ഇ ഡി അന്വേഷണവുമെല്ലാം വന്നുചേര്‍ന്നതെന്ന വസ്തുതയെ ഗീബല്‍സിയന്‍ നുണപറച്ചിലുകള്‍ കൊണ്ട് എങ്ങിനെയാണ് പ്രതിരോധിക്കാനാവുകയെന്നും രമ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീയിട്ട പ്രതി ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടു; എബിനെ നിയന്ത്രിക്കുന്ന ബോസിനെ കണ്ടെത്താൻ പൊലീസ്
'ഒന്നും മറന്നിട്ടില്ല വിജയാ'; കോട്ടയത്ത്‌ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ