'മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്'; സ്ത്രീവിരുദ്ധത പരാമർശത്തിൽ അപലപിച്ച് കെ കെ ശൈലജ

By Web TeamFirst Published Nov 1, 2020, 1:00 PM IST
Highlights

ബലാത്സം​ഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇത്തരം സന്ദേശമാണോ നൽകേണ്ടതെന്നും മന്ത്രി ചോദിച്ചു.

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീവിരുദ്ധത പരാമർശത്തിൽ അപലപിച്ച് വനിതാ നേതാക്കൾ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ബലാത്സം​ഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു.  ബലാത്സം​ഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇത്തരം സന്ദേശമാണോ നൽകേണ്ടതെന്നും മന്ത്രി ചോദിച്ചു.

Also Read: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; വിവാദമായതോടെ ഖേദപ്രകടനം

മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ്. പരാമർശത്തിൽ നിന്നും അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമായില്ലെന്നും കെ കെ ശൈലജ പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമർശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാത്സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈൻ പറഞ്ഞു. 

Also Read: സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന്  വനിത കമ്മീഷൻ

മുല്ലപ്പള്ളിയുടെ വിവാദമായ പ്രസ്താവന:

പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു

 

click me!