'വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി': കോൺ​ഗ്രസിന് പരാജയ ഭീതിയെന്നും കെ കെ ശൈലജ

Published : Apr 27, 2024, 04:53 PM IST
'വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി': കോൺ​ഗ്രസിന് പരാജയ ഭീതിയെന്നും കെ കെ ശൈലജ

Synopsis

എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ.  പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച കെകെ ശൈലജ വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി.  ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യുഡിഎഫ് നിർമിതമെന്നാണ് തൻ്റെ ബോധ്യം. വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ വടകരയിൽ പറഞ്ഞു. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍