'പുറമെ പരുക്കനെന്ന് തോന്നിക്കുമെങ്കിലും സ്നേഹമായിരുന്നു ജോസഫൈന്'; ഓർമ്മക്കുറിപ്പുമായി കെ.കെ ശൈലജ

Published : Apr 10, 2023, 08:43 PM IST
'പുറമെ പരുക്കനെന്ന് തോന്നിക്കുമെങ്കിലും സ്നേഹമായിരുന്നു ജോസഫൈന്'; ഓർമ്മക്കുറിപ്പുമായി കെ.കെ ശൈലജ

Synopsis

പുതിയ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാൻ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നുവെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂർ: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍റെ ഒന്നാം ചരമ വാർഷിക ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി കെകെ ശൈലജ ടീച്ചർ.  കൂടെയിരുന്നൊരാൾ പെട്ടന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത്. പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്നേഹമായിരുന്നു സഖാവ് ജോസഫൈനെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. 

അവസാന ദിവസം വരെ രാഷ്ട്രീയ കാര്യങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഏറെ സൗഹൃദത്തോടെയാണ് സമ്മേളന ഹാളിൽ ഇരുന്നിരുന്നത്. ധാരാളം വായിക്കുകയും അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ജോസഫൈൻ ഞങ്ങൾക്ക് അക്കാര്യത്തിൽ മാതൃകയായിരുന്നു. പുതിയ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാൻ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നുവെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

സഖാവ് ജോസഫൈൻ വേർപിരിഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സമ്മേളന ഹാളിൽ ഞങ്ങൾ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നിരുന്നത്. കൂടെയിരുന്നൊരാൾ പെട്ടന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത്. അവസാന ദിവസം വരെ രാഷ്ട്രീയ കാര്യങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഏറെ സൗഹൃദത്തോടെയാണ് സമ്മേളന ഹാളിൽ ഇരുന്നിരുന്നത്. എന്നാൽ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ജോസഫൈൻ സഖാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും പിന്നീട് അവിശ്വസനീയമാം വിധം അവർ നമ്മെ വിട്ടുപോയെന്ന വാർത്ത അറിയുകയുമാണ് ചെയ്തത്. 

അഖിലേന്ത്യോ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പ്രസിഡണ്ടായി സഖാവ് ജോസഫൈനും സെക്രട്ടറിയായി ഞാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം വായിക്കുകയും അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ജോസഫൈൻ ഞങ്ങൾക്ക് അക്കാര്യത്തിൽ മാതൃകയായിരുന്നു. പുതിയ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ അവ വാങ്ങി വായിക്കുന്നതിനും ഞങ്ങളെയെല്ലാം അവ വായിക്കാൻ പ്രേരിപ്പിക്കുന്നതിനും സഖാവിന് വലിയ ഇഷ്ടമായിരുന്നു.  അതുപോലെ തന്നെ സ്ത്രീകളുടെ വിമോചനത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ധാരണ മനസിൽ സുക്ഷിക്കുകയും അത് മറ്റുളവരെ കൂടെ ബോധ്യപ്പെടുത്തുക എന്നതും  ജോസഫൈന്‍റെ പ്രത്യേകതയാണ്. 

പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്നേഹമായിരുന്നു സഖാവ് ജോസഫൈന്. അവരോടെപ്പം പ്രവർത്തിക്കാൻ കിട്ടിയ അവസരം കൂടുതൽ വായിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനുമുള്ള താൽപര്യം ജനിപ്പിച്ചുവെന്നത് നന്ദിയോടെ ഓർമിക്കുകയാണ്. സഖാവിന്‍റെ വേർപാട് പുരോഗമന മഹിളാ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എങ്കിലും പുതിയ തലമുറയിൽ വായനാശീലം വളർത്തുന്നതിനും ത്യാഗപൂർണമായി രാഷ്ട്രീയ സംഘടനാ പ്രവർത്തനം നടത്തുന്നതിനും ജോസഫൈൻ സഖാവിന്‍റെ ഓർമകൾ എന്നും പ്രേരണയായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്