കെപിസിസി പ്രസിഡന്‍റിനെ നേരിടാൻ സിപിഎമ്മിന്‍റെ വജ്രായുധം; മട്ടന്നൂരിൽ സീറ്റില്ലാതായതോടെ പേരാവൂരിൽ സമ്മതം മൂളി കെ കെ ശൈലജ

Published : Mar 03, 2026, 01:24 PM IST
KK Shailaja

Synopsis

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂരിൽ നിന്ന് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. നിലവിലെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ശൈലജയെ നിയോഗിക്കുന്നത്.

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂരിൽ നിന്ന് മത്സരിക്കും. പേരാവൂരിൽ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചു. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെയാണ് പേരാവൂരിൽ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കും.

മട്ടന്നൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജയെ യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ കളത്തിലിറക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ കെ ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും
ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു