കെഎം ഷാജി നിരപരാധി, സംസ്ഥാനത്ത് മതധ്രുവീകരണത്തിന് സിപിഎം ശ്രമമെന്ന് പിഎംഎ സലാം

Published : Apr 13, 2022, 12:10 PM ISTUpdated : Apr 13, 2022, 12:14 PM IST
കെഎം ഷാജി നിരപരാധി, സംസ്ഥാനത്ത് മതധ്രുവീകരണത്തിന് സിപിഎം ശ്രമമെന്ന് പിഎംഎ സലാം

Synopsis

കെ എം ഷാജിക്കെതിരായ അന്വേഷണം കേന്ദ്ര ഏജൻസികളെ കൊണ്ട് നേതാക്കളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് അദ്ദേഹം ആരോപിച്ചു

മലപ്പുറം: കേരളത്തിൽ മതധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണ വിധേയനായ മുൻ എംഎൽഎ കെ എം ഷാജിക്ക് പാ‍ർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർജ് എം തോമസ് പറഞ്ഞത് മതധ്രുവീകരണത്തിനുള്ള സിപിഎം ശ്രമത്തിന്റെ ഭാ​ഗമായാണ്. ലൗ ജിഹാദ് ഉത്തേരേന്ത്യയിൽ ബിജെപി ഉയർത്തുമ്പോൾ കേരളത്തിൽ സിപിഎം ആണ് ഉയർത്തുന്നത്. ജോർജ് എം തോമസിൻ്റേത് നാക്കു പിഴയായി കാണാനാവില്ല. പാർട്ടി സമ്മേളനം ചർച്ച ചെയ്തെന്നും പാ‍ർട്ടി രേഖയിൽ ലൗ ജിഹാദ് ഉണ്ടന്നും പറഞ്ഞതിൽ  സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിക്കെതിരായ അന്വേഷണം കേന്ദ്ര ഏജൻസികളെ കൊണ്ട് നേതാക്കളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് സംസ്ഥാന സർക്കാർ ഒത്താശ നൽകുകയാണ്. കെ എം ഷാജിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ഒടുവിൽ ഷാജി നിരപരാധിയെന്ന് തെളിയുമെന്നും പി എം എ സലാം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം