'മാലിന്യ നിർമാജനത്തിൽ ജെൻസീ കണ്ടെത്തലുകൾ ഉപയോ​ഗപ്പെടുത്തും, തെരുവുനായ പ്രശ്നം 2 വർഷംകൊണ്ട് പരിഹരിക്കും;യുവമോർച്ച പ്രതിഷേധത്തിൽ പിന്നീട് പ്രതികരിക്കാം'

Published : Oct 01, 2026, 12:50 PM ISTUpdated : Oct 01, 2026, 01:02 PM IST
km shaji

Synopsis

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്ഥാപിക്കും. നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ശുചിത്വ മിഷനാണ് ഇതിന്റെ ഏകോപനം.

തിരുവനന്തപുരം: തെരുവുനായ പ്രശ്നം രണ്ടുകൊല്ലം കൊണ്ട് പരിഹരിക്കാനാകുമെന്ന് മന്ത്രി കെ എം ഷാജി. ഇതിനായുള്ള സമ​ഗ്രനടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കഴിഞ്ഞദിവസത്തെ യുവമോർച്ച പ്രതിഷേധത്തിൽ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഉദ്യോ​ഗസ്ഥർ ഇരിക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്ഥാപിക്കും. നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ശുചിത്വ മിഷനാണ് ഇതിന്റെ ഏകോപനം. മാലിന്യനിർമാജനത്തിൽ ജെൻസീ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തും. യജ്ഞത്തിന്റെ അവസാനഘട്ടത്തിൽ വിവിധതരം പ്ലാന്റുകൾ പൂർത്തിയാക്കും. മാലിന്യ നിർമാജനത്തിന് അതോറിറ്റി ഉണ്ടാക്കും. മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കാനുള്ള പോരാട്ടമാണിത്. കേരളത്തെ രാജ്യത്തിന് മാതൃകയാക്കും. മാലിന്യപ്ലാന്റുകൾക്കെതിരായ സമരങ്ങൾ മാതൃകാ പ്ലാന്റുകൾ ഉണ്ടാക്കിയാണ് പ്രതിരോധിക്കേണ്ടത്. വടിയെടുത്ത് സമരത്തെ നേരിടുകയല്ല വഴിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ വാഹനം തടഞ്ഞതിനെക്കുറിച്ചുള്ള ചോ​ദ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വകുപ്പിലെ ഉദ്യോ​ഗസ്ഥരെ ഒപ്പമിരുത്തി രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ പോയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മുൻപേ മന്ത്രി പിആര്‍ ചേംബര്‍ വിട്ടു. കാര്‍ യാത്രാ വിവാദത്തിൽ തുടര്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് ഷാജിക്ക് ലീഗ് നിര്‍ദ്ദേശം നൽകിയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റഷ്യൻ സൈന്യത്തിൽ ചേരാന്‍ പോകുന്ന ഇന്ത്യാക്കാർക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം
പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വികെ നിഷാദ് സുപ്രീംകോടതിയിൽ