
തിരുവനന്തപുരം : പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരായ അന്വേഷണം ആസൂത്രിത ഭരണകൂട വേട്ടയെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അധികാരികളുടെ മുൻപിൽ മുട്ടുമടക്കാത്തവർക്കെതിരെയാണ് അന്വേഷണ ഏജൻസികൾ. വിദേശ ഫണ്ട് ഉപയോഗിച്ചതിനാണ് വി. ഡി സതീശനെതിരെ കേസെടുത്തത്. രക്തസാക്ഷിയുടെ ഫണ്ട് അടിച്ച് മാറ്റിയവരാണിത് പറയുന്നതെന്നും ഷാജി കുറ്റപ്പെടുത്തി. വീട് ഇല്ലാത്തവന്റെ ഭൂമി അടക്കം അടിച്ചു മാറ്റുകയാണ് പിവി അൻവര്‍. എന്നാൽ പറവൂരിൽ വീട് ഇല്ലാത്തവർക്ക് വീട് നൽകുകയാണ് സതീശനെന്നും ഷാജി പറഞ്ഞു.
സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ കാലത്ത് നായ്ക്ക് ബിസ്ക്കറ്റ് വാങ്ങുന്നതിലും അഴിമതിയാണ്. കേസ് അന്വേഷിക്കാൻ നായ പോവാത്തത് കൊണ്ട് നായക്ക് എന്തിനാ ബിസ്ക്കറ്റെന്നാണോ? സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയല്ലേ കേസ് അന്വേഷിക്കുന്നത്. പിന്നെ എന്തിനാണ് നായയെന്നും ഷാജി പരിഹസിച്ചു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് വർഗീയ വത്ക്കരണത്തിലാണ് സിപിഎം ശ്രമം. ഏക സിവിൽ കേഡിലാണോ സെമിനാർ സംഘടിപ്പിക്കേണ്ടതെന്ന ചോദ്യമുയര്‍ത്തിയ ഷാജി, മണിപ്പൂർ വിഷയമാണ് ചർച്ച ചെയ്യേണ്ടതെന്നും വിശദീകരിച്ചു.
പൊലീസ് നായകളെ വാങ്ങിയതിൽ ക്രമക്കേട്, ഭക്ഷണത്തിലും അഴിമതി: ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam