കെഎംഎസ് സിഎല്‍ ഗോഡൗണിലെ തീപിടുത്തില്‍ ദുരൂഹത; പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡർ തിരിച്ചെടുക്കാൻ നിര്‍ദേശം

Published : May 27, 2023, 10:15 AM ISTUpdated : May 27, 2023, 11:16 AM IST
കെഎംഎസ് സിഎല്‍ ഗോഡൗണിലെ തീപിടുത്തില്‍ ദുരൂഹത; പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡർ  തിരിച്ചെടുക്കാൻ നിര്‍ദേശം

Synopsis

കെമിക്കൽ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിനു മുമ്പെയാണ് സുരക്ഷ പ്രശ്നങ്ങൾ കാരണമുള്ള നടപടി

തിരുവനന്തപുരം: കെഎംഎസ് സിഎല്‍ ഗോഡൗണുകളിലെ  തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡർ മുഴുവൻ തിരിച്ചെടുക്കാൻ നിർദേശം.ബാങ്കെ ബിഹാരി, പാർകിൻസ് എൻ്റർപ്രൈസസ് എന്നിവ വഴി എത്തിച്ച സ്റ്റോക്ക് തിരികെ എടുക്കും.കെമിക്കൽ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിനു മുമ്പെയാണ് സുരക്ഷ പ്രശ്നങ്ങൾ കാരണമുള്ള നടപടി.മറ്റൊരു കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി വിലക്ക് വന്നതിനു ശേഷമാണ് ഈ  കമ്പനികളിലേക്ക്  കെഎംഎസ് സിഎല്‍ തിരിഞ്ഞത്.ആലപ്പുഴയിൽ വൻ അപകടം ഒഴിവായത് സുരക്ഷ സജ്ജീകരണങ്ങൾ ഉള്ള വേയർഹൗസ് ആയതിനാലാണ്.കെഎംഎസ് സിഎല്‍ ഗോഡൗണുകളില്‍ മൂന്ന് സ്ഥലത്തും കത്തിയത് ബ്ലീച്ചിംഗ് പൗഡറാണ്.

 വണ്ടാനത്തെ  കെരള മെഡിക്കൽ സർവീസ് കോർപറേഷൻ മരുന്ന് ഗോഡൗണിന് ഇന്ന് പുലര്‍ച്ചെ തീപിടിച്ചു.പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം,ബ്ലീച്ചിംഗ് പൗഡറിന്
തീപിടിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കി, നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന്  അര മണിക്കൂറിനുള്ളിൽ തീ അണക്കുകയായിരുന്നു. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തീയണഞ്ഞു.രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓഡിറ്റിംഗ് നടത്തിയിരുന്നു.അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായത്.ബ്ലീച്ചിംഗ് പൗഡര്‍ ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്.ഇതിന് കാരണം വ്യക്തമായിട്ടില്ലെന് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി