KMSCL : കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട്; ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിങ് അന്വേഷിക്കും

Published : Jan 07, 2022, 03:25 PM IST
KMSCL : കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട്; ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിങ് അന്വേഷിക്കും

Synopsis

കൊവിഡ് കാല പർച്ചേസ് കൊള്ള ഏഷ്യാനെറ് ന്യൂസ് പരമ്പരയായി പുറത്തു വിട്ടിരുന്നു. പി.പി.ഇ കിറ്റ്, തെർമൽ സ്കാനർ, ഉപകരണങ്ങൾ എന്നിവയിൽ ഉൾപ്പടെ ഉള്ള ക്രമക്കേട് ആണ് പുറത്തുവിട്ടത്.

തിരുവനന്തപുരം: കെ എം എസ് സി എൽ (KMSCL) പർച്ചേസ് ക്രമക്കേട് സംബന്ധിച്ച് ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിങ് അന്വേഷണം നടത്തും. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം. ക്രമക്കേട് ആരോപണം ഉയർന്ന പർച്ചേസുകളിൽ ആണ് അന്വേഷണം നടത്തുക.

കൊവിഡ് കാല പർച്ചേസ് കൊള്ള ഏഷ്യാനെറ് ന്യൂസ് പരമ്പരയായി പുറത്തു വിട്ടിരുന്നു. പി.പി.ഇ കിറ്റ് (PPE Kit) , തെർമൽ സ്കാനർ (Thermal Scanner) , ഉപകരണങ്ങൾ എന്നിവയിൽ ഉൾപ്പടെ ഉള്ള ക്രമക്കേട് ആണ് പുറത്തുവിട്ടത്.

കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിക്ക് നൽ‌കിയത് 9 കോടി; കണക്കിൽപ്പെടുത്താതെ ഒളിച്ചുകളിയും

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റും മാസ്കും വാങ്ങിയ കമ്പനിയുടെ പേരും കൈമാറിയ 9 കോടി രൂപയും കണക്കിൽ മറച്ച് വെച്ച് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ . മഹാരാഷ്ട്രാ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന സാൻഫാർമയുടെ വിവരങ്ങളാണ് മറച്ചുവെച്ചത്. 224 കമ്പനികൾക്കായി ആകെ 781 കോടി നൽകിയെന്നുള്ള വിവരാവകാശ മറുപടിയിലാണ് സാൻഫാർമയുടേയും അവർക്ക് നൽകിയ പണത്തിൻറെയും വിവരം ഇല്ലാത്തത്. 

മഹാരാഷ്ട്ര ആസ്ഥാനമായ ഇന്നുവരെ ആരും പേര് പോലും കേള്‍ക്കാത്ത ഒരു വെബ്സൈറ്റ് പോലും ഇല്ലാത്ത സാന്‍ഫാര്‍മ എന്ന കമ്പനിയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കണക്കില്‍ നിന്ന് മറച്ചുവെയ്ക്കുന്നത് എന്തുകൊണ്ടാണ്. അങ്ങനെയെങ്കില്‍ സാന്‍ഫാര്‍മയില്‍ നിന്ന് മൂന്നിരട്ടി കൊടുത്ത് വാങ്ങിയ പിപിഇ കിറ്റിന്‍റെ 9 കോടി രൂപ എവിടെ ഉള്‍പ്പെടുത്തി. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.? (കൂടുതൽ വായിക്കാം...)

കൊവിഡിന്‍റെ തുടക്കത്തില്‍ സർക്കാരിന്റെ പര്‍ച്ചേസ് കൊള്ള; പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട്

കൊവിഡിന്‍റെ (Covid) തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പിപിഇ കിറ്റ് (PPE kit)  വാങ്ങിയതില്‍ വന്‍ ക്രമക്കേട് എന്നതിന് തെളിവുകള്‍ പുറത്ത്. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ (KMSCL) തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 15500 രൂപയ്ക്ക് ആണ്. 5500 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 15500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫയലിലെഴുതുകയും ചെയ്തു. (കൂടുതൽ വായിക്കാം..) 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിൽ കൊലവിളി തുടരുന്നു; ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി, സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്ന് ഭീഷണി
`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി