'മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കാണണം'; പ്രതിപക്ഷത്തിനെതിരെ കെ എന്‍ ബാലഗോപാല്‍

Published : May 10, 2020, 07:28 PM IST
'മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കാണണം'; പ്രതിപക്ഷത്തിനെതിരെ കെ എന്‍ ബാലഗോപാല്‍

Synopsis

ഒരു ഏത്തപ്പഴക്കുല വാങ്ങി, പത്തു പേർക്കു പഴം വിതരണം ചെയ്താൽ കിട്ടുന്ന വാർത്താ സാദ്ധ്യതകൾ മാത്രം ലക്ഷ്യമാക്കുന്ന നാണം കെട്ട രാഷ്ട്രീയം നാടിനെ നശിപ്പിക്കും എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാകും

കൊല്ലം: ലോകത്തിനു തന്നെ മാതൃകയായ കേരള മോഡൽ കൊവിഡ് പ്രതിരോധ പ്രവർത്തനം കണ്ട് പരിഭ്രാന്തരായിരിക്കുകയാണ് പ്രതിപക്ഷമെന്ന് സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍. കൊവിഡുമായി ബന്ധപ്പെട്ട് ലോകത്തെല്ലായിടത്തും പലതരം പ്രോട്ടോകോളുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രാനുമതിയോടു കൂടി അത്തരം വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്.

അതിലൊന്ന് കേരള അതിർത്തി കടന്നുവരുന്ന ഇതര സംസ്ഥാന മലയാളികൾ പാസുമായി വരണം എന്നതാണ്. അതാത് സംസ്ഥാനങ്ങളിലെ എക്സിറ്റ് പാസും കേരളം നൽകുന്ന എൻട്രി പാസും എടുത്തു വേണം സംസ്ഥാന അതിർത്തി കടക്കാൻ. പാസെടുത്ത് വരുന്നവർക്ക് ക്വാറന്‍റൈന്‍ ഉൾപ്പെടെ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ എല്ലാ വിവരങ്ങളും അതാത് ജില്ലാ ഭരണകൂടത്തിന്റെ കൈവശം ഉണ്ട്.

എന്നാൽ പാസില്ലാതെ കുറെ ആളുകൾ അതിർത്തിയിലേക്ക് വരുന്നുണ്ട്. അവരെ കയറ്റി വിടാൻ നിർവാഹം ഇല്ലെന്ന് ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ അറിയിക്കുകയും അവരെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ഈ കൊവിഡ് കാലത്ത് അങ്ങനെ പ്രവർത്തിക്കാൻ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയുകയുള്ളുവെന്ന് കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  ഓൺലൈനിൽ വിവരങ്ങൾ നൽകാത്തവരെ അതിർത്തി കടത്തി വിടുന്നത് വലിയ അപകടങ്ങൾക്ക് വഴി വയ്ക്കാനിടയുണ്ട്.

എന്നാൽ കുറെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അതിർത്തിയിൽ പാസില്ലാതെ എത്തുന്ന ആളുകളെ എരി കയറ്റി തെറ്റിദ്ധരിപ്പിച്ച്, കേരളം ഒരു രാജ്യം അല്ല പാസിന്‍റെ ആവശ്യം ഇല്ല, എന്നൊക്കെ വിളിച്ചു പറയുന്നതായി കാണുന്നു. ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് അവർ. ചിട്ടയോടെ നടക്കുന്ന കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞു നിൽക്കുന്ന കേരളത്തെ എങ്ങനെയെങ്കിലും രോഗികളാൽ നിറയ്ക്കണം എന്ന ലക്ഷ്യമാണ് അവരുടേത്. ഒരു ഏത്തപ്പഴക്കുല വാങ്ങി, പത്തു പേർക്കു പഴം വിതരണം ചെയ്താൽ കിട്ടുന്ന വാർത്താ സാദ്ധ്യതകൾ മാത്രം ലക്ഷ്യമാക്കുന്ന നാണം കെട്ട രാഷ്ട്രീയം നാടിനെ നശിപ്പിക്കും എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാകും എന്ന് ഇവർ മനസിലാക്കണമെന്നും കെ എന്‍ ബാലഗോപാല്‍ കുറിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സം​ഗക്കേസ്: അതിജീവിതയോട് നീതികേടുണ്ടായി, കേസിൽ ഒരുപാട് തെറ്റുപറ്റിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'