
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അട്ടിമറിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നുലെന്ന് മുൻ ധനകാര്യമന്ത്രി കെഎൻ കെഎൻ ബാലഗോപാൽ. സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി വി. ഡി സതീശൻ നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്. എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാനത്തെ ബജറ്റിൽ 3720 കോടി രൂപയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി മാറ്റിവച്ചിരുന്നത്. അതായത് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാപദ്ധതിക്ക് സർക്കാറിന് ആകെ ചിലവാക്കേണ്ടിവരുന്ന 600 കോടിയുടെ ആറ് ഇരട്ടിയിലധികം തുക.
തികച്ചും സുതാര്യവും സാർവത്രികവുമായ ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് സർക്കാർ തന്നെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഒരു ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷമാണ് അപേക്ഷകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam